Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിലും വിജയ് തരംഗം; ഗോൽമാൽ ആ‌ക്‌ഷൻ വിഡിയോ വൈറൽ

vijay-ajay-devgan

തമിഴിൽ മാത്രമല്ല ബോളിവുഡിലും വിജയി‌യ്ക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുകയാണ് രോഹിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഗോൽമാൽ. അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഗോൽമാൽ എഗെയ്ൻ എന്ന ചിത്രത്തിലാണ് വിജയ്‌യ്ക്ക് ആദരസൂചകമായ കിടിലൻ രംഗമുള്ളത്. 

Golmaan Again : Ajay Devgn Mass Entry Scene I Tribute to Thalapathy Vijay

വിജയ് ചിത്രമായ ഭൈരവയിലെ ഗാനം പശ്ചാത്തലസംഗീതമായി ഉൾപ്പെടുത്തിയ ആക്​ഷൻ രംഗത്തില്‍ താരത്തിന്റെ ചിത്രവും വന്നുപോകുന്നു. മുമ്പ് പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോർ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗോല്‍മാൽ സീരിസിലെ നാലാമത്തെ ചിത്രമാണ് ഗോൽമാൽ എഗെയ്ൻ. അജയ് ദേവ്ഗൺ, പരിനീതി ചോപ്ര, തബു, അർഷാദ്, തുഷാർ കപൂർ, ശ്രേയാസ് തൽപടെ, കുനാൽ ഖേമു, പ്രകാശ് രാജ് , നീൽ നിഥിൻ എന്നിവരാണ് പ്രധാനതാരങ്ങൾ.

മലയാളിയായ ജോമോൻ ടി. ജോൺ ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. 80 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം 290 കോടിയാണ് ബോക്സ്ഓഫീസിൽ നിന്നും വാരിയത്.