Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ സൂപ്പർഹീറോ ‘പാഡ്മാൻ’ ട്രെയിലർ

padman-trailer

അക്ഷയ് കുമാർ നായകനാകുന്ന പാഡ്മാന്‍ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. 

PADMAN Official Trailer | Akshay Kumar | Sonam Kapoor | Radhika Apte | 26th Jan 2018

ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിർമിക്കാൻ കഴിയുമെന്ന് കണ്ടുപിടിത്തം നടത്തിയാണ് മുരുഗാനന്ദൻ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ മുരുഗാനന്ദനായി അക്ഷയ് കുമാർ എത്തുന്നു. സിനിമ അടുത്ത വർഷം ജനുവരി 26ന് റിലീസ് ചെയ്യും.