നീരവ് മോദിക്കെതിരെ പ്രിയങ്ക ചോപ്ര

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി നടി പ്രിയങ്ക ചോപ്ര. മോദിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു പ്രിയങ്ക. ബ്രാന്‍ഡ് അംബാസിഡറായ വകയില്‍ തനിക്ക് നീരവ് മോദി വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് പ്രിയങ്ക നീരവ് മോദിയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. 

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രിയങ്ക ബ്രാന്‍ഡ് അംബാസിഡറാവാന്‍ നീരവുമായി കരാറിലെത്തിയത്. ഇതിന് മുന്‍പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു ബ്രാന്‍ഡ് അംബാസിഡർ.

പ്രിയങ്കയ്ക്ക് പുറമെ ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പ്രിയങ്കയ്ക്കൊപ്പം സിദ്ധാർഥും ബ്രാൻഡ് അംബാസിഡറായിരുന്നു. ഇരുവരും ഒരുമിച്ച് നീരവിന്റെ പരസ്യത്തിലും അഭിനയിച്ചു.

വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പഞ്ചാബ് നാഷനൽ ബാങ്കിനായി