Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോസിപ്പുകളെ ചുംബനം കൊണ്ട് ഇല്ലാതാക്കി ആമിർ

aamir-kiss

ബോളിവു‍ഡിന്റെ സൂപ്പർസ്റ്റാർ ആമിർ ഖാന്റെ അൻപത്തിമൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മുംബൈയിൽ ഭാര്യ കിരൺ റാവുവിനും മാധ്യമപ്രവർത്തകർക്കുമൊപ്പമായിരുന്നു ആമിറിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ കേക്ക് മുറിച്ചതിന് ശേഷം ഭാര്യയ്ക്ക് സ്നേഹചുംബനവും അദ്ദേഹം നൽകി.

Aamir Khan KISSING Wife Kiran Rao in Public At His Birthday Celebration

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആമിറിനും കിരണിനും നേരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇവർ തമ്മിൽ അത്ര രസത്തിലല്ലെന്നായിരുന്നു ഗോസിപ്പ്. ദംഗൽ താരം ഫാത്തിമ സനയുമായുള്ള ആമിറിന്റെ അടുപ്പമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വാർത്തയിൽ പറയുന്നു.

Aamir Khan kisses wife Kiran Rao during birthday celebrations with media at residence in Mumbai.

അതിനുള്ള മറുപടിയാണ് ക്യാമറകൾക്ക് മുന്നിൽവെച്ചുള്ള ഈ സ്നേഹചുംബനമെന്നാണ് ആമിറിന്റെ ആരാധകർ പറയുന്നത്.