Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഡീഷന് വേണ്ടി ഫോൺ സെക്സ് ചെയ്യേണ്ടി വന്നു: രാധിക ആപ്തെ

radhika-apte-phone-sex

ബോളിവുഡിലെ ഏറ്റവും ബോൾഡ് ആയ നായികയെന്ന വിശേഷണത്തിന് ഉടമയാണ് രാധിക ആപ്തെ. എന്തുകാര്യവും ആരുടെ മുഖത്തുനോക്കി പറയാനും താരത്തിന് മടിയില്ല. നേരത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള രാധികയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ പങ്കെടുത്ത ചാനൽ പരിപാടിയിൽ തന്റെ നിലപാടുകൾ വെട്ടിത്തുറന്നുപറയുകയാണ് താരം.

ഇതേപരിപാടിക്കിടെ തെലുങ്ക് സൂപ്പർതാരത്തെ തല്ലിയ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നും താരം തുറന്നടിച്ചു. 'ദേവ് ഡി' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്. അതിന് മുമ്പോ ഇന്നുവരെയോ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അത് വളരെ രസകരമായിരുന്നെന്നും നടി വ്യക്തമാക്കി.

ബോളിവുഡ് താരം തുഷാര്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വാസ്തവമല്ലെന്നും രാധിക പറഞ്ഞു. ‘ഞാനും തുഷാറുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍, എന്റെ കൈയില്‍ തുഷാറിന്റെ ഫോണ്‍ നമ്പര്‍ പോലുമില്ല. തുഷാറിന്റെ സഹോദരി ഏക്താ കപൂര്‍ ആരാണ് രാധിക ആപ്‌തെ എന്നു ചോദിച്ചത് താന്‍ കാര്യമാക്കുന്നില്ലെന്നും രാധിക പറഞ്ഞു. ഗോസിപ്പുകളെയും നെഗറ്റീവ് കമന്റുകളെയും ഞാന്‍ അത്ര കാര്യമാക്കാറില്ല.’–രാധിക പറഞ്ഞു.

ബോളിവുഡിലെ ഓവർറേറ്റഡ് ആയ അഭിനേതാവിന്റെ പേര് പറയാൻ പറഞ്ഞപ്പോൾ സുശാന്ത് സിങ് രജ്പുതിന്റെ പേരാണ് നടി പറഞ്ഞത്. ജിമ്മിൽ പോകുന്നതിലുപരി ഏത് നടനാണ് അഭിനയത്തിന്റെ ക്ലാസ് വേണ്ടതെന്ന ചോദ്യത്തിന് ഹേറ്റ്സ്റ്റോറി 4 ലെ നായകൻ സൂരജ് പഞ്ചോളിയുടെ പേരാണ് രാധിക പറഞ്ഞത്.

ഏതെങ്കിലും സംവിധായകനോട നടനോ വിരമിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരാകണം എന്ന ചോദ്യവും രാധികയ്ക്ക് നേരിടേണ്ടി വന്നു. രാം ഗോപാൽ വർമ എന്നായിരുന്നു നടിയുടെ ഉത്തരം. എന്നാൽ വളരെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് രാം ഗോപാൽ വർമയെന്നും മികച്ച സിനിമകൾ ഒരുപാട് ചെയ്ത അദ്ദേഹം ചീത്ത സിനിമകളുടെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. 2017ലെ ഏറ്റവും മോശം സിനിമയായി രാധിക തിരഞ്ഞെടുത്തത് സുശാന്ത് സിങ് നായകനായി എത്തിയ രാബ്തയാണ്.