Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒരാള്‍ എന്നെ ചതിച്ചതാ, മറ്റേയാളെക്കുറിച്ച് സംശയങ്ങളുണ്ട്’; ഭാര്യയ്ക്ക് മുന്നില്‍ ഷാഹിദിന്റെ വെളിപ്പെടുത്തൽ

mira-shahidw

ബോളിവുഡിലെ ചോക്ലേറ്റ് നായകനാണ്  ഷാഹിദ് കപൂര്‍. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികമാരുടെ കാമുകനായി വിലസിയ ഷാഹിദ് ഇപ്പോള്‍ നല്ല കുടുംബസ്ഥനാണ്. കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മിറയെ വിവാഹം കഴിച്ചതോടെ പഴയപ്രണയങ്ങളെല്ലാം കഥകളായി മാറി.

എന്നാൽ ഈ അടുത്തിടെ ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് ഷാഹിദ് വെളിപ്പെടുത്തുകയുണ്ടായി. അതും ഭാര്യ മിറ മുന്നിലിരിക്കുമ്പോൾ.

പരിപാടിക്കിടെ ആരെങ്കിലും ഷാഹിദിനെ പ്രണയിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എങ്ങനെയെന്ന് പറയാനും അവതാരിക ആവശ്യപ്പെട്ടു. എത്ര സ്ത്രീകള്‍ വഞ്ചിച്ചിട്ടുണ്ടെന്ന് ചോദിക്കാന്‍ മിറ ആവശ്യപ്പെട്ടു. ഇതിന് ഷാഹിദ് നല്‍കിയ മറുപടി ഇങ്ങനെ.

‘ഒരാള്‍ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്, പക്ഷേ മറ്റേയാളേക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു’ എന്നായിരുന്നു പ്രതികരണം. ബോളിവുഡിലെ പ്രമുഖ നായികമാരാണോ ഈ കാമുകിമാര്‍ എന്ന ചോദ്യത്തിന് അവരുടെ പേര് താന്‍ പറയില്ലെന്ന് ഷാഹിദ് പറഞ്ഞു. രണ്ടു നടിമാരുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നും അതില്‍ വളരെ പ്രശസ്തയായ ഒരു വ്യക്തി തന്നെ ചതിച്ചെന്നും ഷാഹിദ് വെളിപ്പെടുത്തി.

നടിമാരായ കരീന കപൂറും വിദ്യാ ബാലനുമായിരുന്നു ഷാഹിദിന്റെ കാമുകിമാരായി ഉണ്ടായിരുന്നത്. ഇതില്‍ കരീനയുമായുള്ള പ്രണയം വിവാഹം വരെ എത്തിയതാണ് പിന്നീട് അവസാനനിമിഷം ഇവർ പിരിയുകയായിരുന്നു.