Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാലൻ ചേട്ടാ ആളുമാറി, ഇത് സല്ലുവല്ല

stallone-salman

സൽമാൻ ഖാൻ നായകനായി എത്തുന്ന റേസ് 3യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ സൽമാൻ തന്നെയാണ് തന്റെ പേജിലൂടെ പുറത്തുവിടുന്നത്. ഇതിനിടെ സൽമാന് അഭിനന്ദനങ്ങളുമായി ഹോളിവുഡ് ആക്​ഷൻ കിങ് സിൽവെസ്റ്റർ സ്റ്റാലനും എത്തി. 

നേരത്തെ സ്റ്റാലൻ റേസ് 3ക്ക് ആശംസകൾ നൽകുന്ന വിഡിയോ സൽമാൻ തന്നെ പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ സൽമാന് ആശംസകൾ നേർന്ന് തന്റെ ഇൻസ്റ്റ്ഗ്രാം പേജിൽ സ്റ്റാലൻ പോസ്റ്റ് ചെയ്തത് ബോബി ഡിയോളിന്റെ പോസ്റ്ററാണ്. സ്റ്റാലന്റെ പോസ്റ്റിന് താഴെ സൽമാന്‍ ആരാധകര്‍ ബഹളം തുടങ്ങി. സ്റ്റാലൻ ഭായി, ആ ചിത്രം മാറ്റി സല്ലു ഭായിയുടെ ചിത്രം പോസ്റ്റ് ചെയ്യൂ എന്നുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

റേസ് 3യിൽ സിൽവസ്റ്റർ സ്റ്റാലൻ ഉണ്ടാകുമോ എന്നും ചിലർ ചോദിക്കുന്നു. ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല. 2009ൽ പുറത്തിറങ്ങി ഖംബക്ത് ഇഷ്ക് എന്ന ബോളിവുഡ് സിനിമയിൽ സ്റ്റാലൻ അതിഥിതാരമായി എത്തിയിട്ടുണ്ട്.