Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ കയറിപ്പിടിച്ചത് 15കാരനാണ്; ഞെട്ടിക്കുന്ന അനുഭവവുമായി സുസ്മിത സെൻ

susmitha-15year-boy

താരങ്ങൾക്കൊപ്പം അവരുടെ സുരക്ഷക്കായി ബോഡിഗാർഡുകളെ കൊണ്ടുവരുന്നത് പതിവാണ്. പലപ്പോഴും ഉദ്ഘാടനചടങ്ങുകൾക്കും മറ്റു പരിപാടികൾക്കുമാകും ഇവരെ കൂടുതൽ ആവശ്യം. എന്നാൽ ഇവര്‍ കൂടെ ഉണ്ടെങ്കിൽ പോലും നടിമാരുടെ കാര്യം സുരക്ഷിതമല്ല. സ്വയരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം. ബോളിവുഡ് സുന്ദരി സുസ്മിത സെൻ ആണ് തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

Sushmita Sen CRIES After A 15 Year Old Boy Misbehaved With Her In Public- Video

ഒരു പതിനഞ്ചുവയസ്സുകാരൻ പയ്യനാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതെന്നും അവനെ കയ്യോടെ പിടികൂടി ഒരുപാഠം തന്നെ പഠിപ്പിച്ചെന്നും നടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സുസ്മിതയുടെ വാക്കുകൾ–

‘ആളുകൾക്കൊരു വിചാരമുണ്ട്, വലിയ ബോഡിഗാർഡുകൾ ഒക്കെ കൂടെ ഉള്ളപ്പോൾ ഞങ്ങളെ ആരും ഒന്ന് തൊടാൻ പോലും മടിക്കുമെന്ന്. ഒരുകാര്യം പറയെട്ട, പക്ഷെ ഞാന്‍ ഒന്ന് പറയട്ടെ പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. ആറുമാസം മുമ്പാണ് ഈ സംഭവം, ഞാനൊരു അവാർഡ്ദാന ചടങ്ങിന് എത്തിയതാണ്.’

‘അന്ന് ഒരു പതിനഞ്ച് വയസ്സുകാരൻ എന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. വലിയ ജനക്കൂട്ടത്തിനിടയ്ക്ക് ഞാൻ അത് തിരിച്ചറിയില്ലെന്നാണ് അവൻ വിചാരിച്ചത്. അവന് തെറ്റിപ്പോയി. എന്റെ പുറകിൽ നിന്നും ഞാൻ അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് വലിച്ചു. ഒരു പതിനഞ്ച്കാരൻ പയ്യൻ, സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. അവന്റെ കഴുത്തിൽ പിടിച്ച് കുറച്ച് ദൂരം ഞാൻ നടന്നു, എന്നിട്ട് പറഞ്ഞു. ‘ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാൽ നിന്റെ ജീവിതം തന്നെ ഇല്ലാതാകും.’ എന്നാൽ അവൻ ചെയ്ത കാര്യം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ കാര്യത്തിൽ ഉറച്ചുനിന്നപ്പോൾ അവൻ തെറ്റ് മനസ്സിലാക്കി. എന്നോട് ക്ഷമ ചോദിച്ച ആ പയ്യൻ, ജീവിതത്തിലൊരിക്കലും ഇനി ആരോടും അങ്ങനെ ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു.’

‘അവന്റെ പ്രായം ഓർത്ത് മാത്രമാണ് ആ സംഭവത്തിൽ യാതൊരു നടപടിയും ഞാൻ സ്വീകരിക്കാതിരുന്നത്. രസത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കുറ്റകൃത്യമാണെന്ന് ബോധ്യമാണ് അവർക്ക് മനസ്സിലാക്കികൊടുക്കേണ്ടത്. അതാണ് ഞാനും ചെയ്തത്.’–സുസ്മിത സെൻ പറഞ്ഞു.

related stories