Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇന്ന് ഹൃദയം തകർന്നു, ആയിരംതവണ കരഞ്ഞു’: സണ്ണി ലിയോൺ

sunnyl-leone-crying

കാനഡയില്‍ ജനിച്ച പഞ്ചാബുകാരിയായ കരണ്‍ജിത് കൗര്‍ വോറ എന്ന നടിയെ അറിയുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ യഥാര്‍ഥ പേരാണിതെന്ന് പലര്‍ക്കുമറിയില്ല

സണ്ണി ലിയോണിയുടെ സംഭവബഹുലമായ ഈ കഥ അഭ്രപാളിയിലെത്താന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. കരൺജിത്ത് കൗര്‍ എന്നുപേരിട്ടിരിക്കുന്ന ടി.വി പരമ്പരയിലാണ് സണ്ണിയുടെ ആരുമറിയാത്ത കഥകള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്.

സണ്ണി ലിയോണ്‍ തന്നെയാണ് സ്വന്തം ജീവിതം പരമ്പരയിലൂടെ അവതരിപ്പിക്കാനൊരുങ്ങുന്നത്. അമേരിക്കയിലെ പോണ്‍രംഗം ഉപേക്ഷിച്ച് ബോളിവുഡിലേക്കെത്തിയ സണ്ണിയുടെ സിനിമാജീവിതത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. എന്നാൽ സ്വന്തം ജീവിതകഥയിൽ അഭിയിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല സണ്ണിയ്ക്ക്.

ഹൃദയത്തെ തൊടുന്ന അഭിനയനിമിഷങ്ങളിൽ പലപ്പോഴും താൻ വിങ്ങിപ്പൊട്ടിയെന്ന് നടി പറയുന്നു. ‘ഇന്ന് എന്റെ ഹൃദയം ആയിരംവട്ടം തകർന്നു. നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒരുപക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും..ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. പക്ഷേ എന്റെ മനസ്സില്‍ നീയെന്നും ഉണ്ടാകും... കരൺജിത്ത് കൗര്‍.. എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്.’– സണ്ണി കുറിച്ചു.

ഇതിന് മുമ്പും ഇതേ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നടിക്ക് സമാനമായ അനുഭവം ഉണ്ടായിരുന്നു. ‘ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു’. അദ്ദേഹമാണ് തന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തതെന്നും സണ്ണി പറഞ്ഞു.

‘നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്. ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല’.-സണ്ണി പറയുന്നു.