Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ റേസ് 3 ദുരന്തമായെന്ന് ആരാധകർ

race-3-review

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3 നിരാശപ്പെടുത്തിയെന്ന് ബോളിവുഡ് വൃത്തങ്ങൾ. റേസ് 3 സമ്പൂർണ നിരാശയാണ് സമ്മാനിച്ചതെന്ന് ട്രെയ്ഡ് അനലിസ്റ്റ് ആയ തരൺ ആദർശ് പറഞ്ഞു.

റേസ് 3 കോമഡി സിനിമയായി തോന്നിയെന്നാണ് കെആർകെ പ്രതികരിച്ചത്. കോടികള്‍ മേടിച്ച് ഇങ്ങനെയുള്ള വൃത്തികെട്ട സിനിമകൾ ചെയ്യുന്ന സൽമാൻ അഴിമതിക്കാരനാണെന്ന് കെആർകെ പറയുന്നു. സമ്പത്ത് വർധിപ്പിക്കാൻ പാവപ്പെട്ടവരുടെ പൈസ കൊള്ളയടിക്കുകയാണെന്നും കെആർകെ പറഞ്ഞു.

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാനും രമേശ് തൗരാണിയും നിർമിക്കുന്നു. സൽമാനൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വലിൻ, ഡെയ്സി ഷാ തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നുണ്ട്.

റേസിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലും നായകനായി എത്തിയത് സെയ്ഫ് അലിഖാൻ ആയിരുന്നു. അബ്ബാസ്–മസ്താൻ സംവിധാനം ചെയ്ത് രണ്ട് ചിത്രങ്ങളും ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായി. മൂന്നാം ഭാഗം എത്തിയപ്പോൾ നായകനെയും സംവിധായകനെയും മാറ്റിയാണ് നിർമാതാവ് റേസ് 3 ഒരുക്കിയത്.