Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളരില്ല, മുടി മുറിച്ച് സൊണാലി ബേന്ദ്ര; കണ്ണുനനയ്ക്കും ഈ വിഡിയോ

sonali-bendra-hair

ബോളിവുഡ് നടി സൊണാലി ബേന്ദ്രയ്ക്ക് കാൻസറാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പിന്നീട് നിരവധി ആളുകൾ നടിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.

കാൻസർ രോഗം സ്ഥിരീകരിച്ച സൊണാലി ന്യൂയോർക്കിൽ ചികിത്സയിലാണ്. ‘രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഞാൻ’, സൊണാലി ട്വിറ്റ​റിൽ കുറിച്ചു. 

ഇപ്പോഴിതാ കീമോ ചെയ്യുന്നതിന് മുമ്പായി നടി തലമുടി വെട്ടിയിരിക്കുകയാണ്. ഇടയ്ക്ക് സങ്കടം സഹിക്കവയ്യാതെ കണ്ണുതുടക്കുന്നുണ്ടായിരുന്നു താരം. വിഷമഘട്ടത്തിൽ സൊണാലിക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് ഗോൾഡി ഒപ്പമുണ്ട്.

related stories