Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചോദ്യത്തിന് മുന്നിൽ കണ്ണുനിറഞ്ഞ് സണ്ണി ലിയോൺ; വിഡിയോ

sunny-leone-crying

മുംബൈ∙ പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ റിലീസിനൊരുങ്ങുകയാണ്. സീരിയലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി പത്രസമ്മേളനത്തിന് എത്തിയിരുന്നു. എന്നാൽ സണ്ണിയെ കാത്തിരുന്നത് ചോദ്യശരങ്ങൾ തന്നെയായിരുന്നു.

Sunny Leone Breaks Down

പോൺ ഇൻഡസ്ട്രിയിൽ സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണോ എന്നും ഇങ്ങനെയൊരു പരമ്പര െചയ്യുന്നതിൽ ഒട്ടും വിഷമമില്ലെ എന്നൊക്കെയായിരുന്നു ഇവരുടെ ചോദ്യം. എന്നാൽ ഇതിനൊക്കെ കൃത്യമായി തന്നെ സണ്ണി ഉത്തരം പറ‍ഞ്ഞു. ഇടയ്ക്ക് സണ്ണിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരൺജീത് കൗർ എന്ന പെൺകുട്ടി സണ്ണി ലിയോണെന്ന അശ്ലീല ചിത്ര നായികയും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയിൽ സണ്ണി ലിയോൺ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.

Karenjit Kaur: The Untold Story of Sunny Leone | Uncut Trailer | Premieres 16th July on ZEE5

റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത. 

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റിൽ പരമ്പരയുടെ ആദ്യ ഭാഗം പ്രദർശനത്തിന‌െത്തും. രാജ് അർജുന്‍, കരംവീർ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂർ എന്നിവര്‍ പരമ്പരയിൽ അഭിനയിക്കുന്നു.