Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്നരംഗങ്ങൾ പ്രചരിപ്പിക്കുന്നവരോട് രാജശ്രീ പറയുന്നത്

rajashri-deshpande

രാജശ്രീ ദേശ്പാണ്ഡെ, മലയാളികളുടെ സെക്സി ദുർഗ. ഹരം എന്ന ചിത്രത്തിലും മികച്ച വേഷം ചെയ്തു. ബോളിവുഡിൽ സജീവമാണെങ്കിലും നെറ്റ്ഫ്ലിക്സിന്റെ ടിവി സീരിസ് സേക്ര‍് ഗെയിംസ് ആണ് രാജശ്രീയെ താരമാക്കിയത്. അഭിനന്ദന പ്രവാഹമാണ് രാജശ്രീയെ തേടി രാജ്യത്തിന്റെ കോണുകളിൽ നിന്ന് എത്തുന്നത്. 

സേക്രഡ് ഗെയിംസിലെ പ്രണയരംഗങ്ങൾ ചോർന്ന് പോൺസൈറ്റുകളിൽ എത്തിയതോടെ മറ്റൊരു കണ്ണോടെയാണ് ആളുകൾ തന്നെ കാണുന്നതെന്ന് തുറന്നു പറയുകയാണ് രാജശ്രീ. ഒരു പോൺതാരത്തെപോലെയാണ് ആളുകൾ എന്നെ പരിചരിക്കുന്നത്. മോശം സന്ദേശങ്ങളും സെക്സിന് ക്ഷണിച്ചു കൊണ്ടുളള ക്ഷണവും  ചൂടൻ സന്ദേശങ്ങളുമെല്ലാം അതിൽപ്പെടും. എന്നാൽ ഇതിലൊന്നും രാജശ്രീയ്ക്ക് പരിഭവമില്ല.

rajashri-deshpande-1

മംഗല്യസൂത്രം ധരിച്ച ഇന്ത്യൻ ചൂടൻ നായിക എന്ന രീതിയിൽ വാട്സ്ആപ്പിൽ രാജശ്രീയുടെ ക്ലിപ്പുകൾ പറന്നു. അധിക്ഷേപങ്ങൾക്കിടയിലും താൻ തന്റെ ജോലിയാണ് ചെയ്തതെന്ന് മാത്രമായിരുന്നു രാജശ്രീയുടെ മറുപടി. സേക്രഡ്ഗെയിംസിൽ ആ സീനുകൾ ഒഴിവാക്കാനാകാത്തതായിരുന്നു. എന്നെ സംബന്ധിച്ച് ടോപ്‌ലെസ് ആകുക ശ്രമകരമായിരുന്നു. എനിക്ക് അതിന് സാധിക്കുമായിരുന്നില്ല. എന്നാലും ഞാനത് ചെയ്തു. അനുരാഗ് കശ്യപിൽ അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാൻ കംഫർട്ടബിൾ ആണെങ്കിൽ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്.  ജോലിയായി അത് മുന്നിൽ വന്നപ്പോൾ എനിക്ക് സങ്കോചം തോന്നിയില്ല.  സിനിമ എന്റെ ഫാഷനാണ്. 

സേക്രഡ് ഗെയിംസിൽ പരിശുദ്ധമായ പ്രണയമുളള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീൻ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീൻ സിദ്ദീഖിയുടെ മുന്നിൽ ടോപ്‌ലെസ്  ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോൾ ഞാൻ അതിനു തയ്യാറായി.

‘സുഭദ്ര എന്ന എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നിൽ നഗ്നയാവുകയാണ്. ആദ്യം വെറുപ്പായിരുന്നു. പിന്നീട് അയാെളോടുള്ള വെറുപ്പ് സ്നേഹമായി മാറുന്നു’. 

‘ഭർത്താവിൽ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നൽകുന്നത്. നിന്നിൽ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു.’

2006 ൽ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന നോവൽ വൻ തരംഗമാണ് ഉണ്ടാക്കിയത്. അതേപേരിൽ ഇറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ ടിവി സീരിസിനും ആരാധകർ എറെയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസ് ജൂലൈ ആറ് 2018 മുതലാണ് സേക്രഡ് ഗെയിംസ് പ്രേക്ഷകരിൽ എത്തിയത്. 

സെയ്ഫ് അലിഖാൻ, രാധിക ആപ്തേ, നവാസുദ്ധീൻ സിദ്ധിഖി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് സീരിസിന്റെ വിജയം. 1980-90 കാലഘട്ടത്തിൽ മുംബൈയിൽ അധോലോക സംഘങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തം.

related stories