Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനെ വെട്ടി അക്ഷയ് കോടീശ്വരന്മാരിൽ മുന്നിൽ; ഷാരൂഖിന് നിരാശ

shahrukh-akshay-forbes

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. ബോളിവുഡിൽ നിന്നും സൽമാൻ ഖാനും അക്ഷയ് കുമാറും പട്ടികയിൽ ഇടംപിടിച്ചു.  40.5 മില്ല്യണ്‍ ഡോളറുമായി അക്ഷയ് പട്ടികയില്‍ 76ാം സ്ഥാനത്താണ്. സല്‍മാന്‍ 37.7 മില്ല്യണ്‍ ഡോളറുമായി 82മതാണ്. 

എന്നാല്‍ പട്ടികയില്‍ സ്ഥിരമായി ഇടം നേടാറുള്ള ഷാരൂഖ് ഖാന്‍ ഇത്തവണ സ്ഥാനം പിടിച്ചില്ല. 380 ലക്ഷം ഡോളര്‍ പ്രതിഫല തുകയുമായി 2017ല്‍ 65 ാം സ്ഥാനത്താണ് ഷാരൂഖ് പട്ടികയിലിടം പിടിച്ചത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അക്ഷയ് വളരെയധികം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കഥാപാത്രങ്ങളും കൈകാര്യം ചെയ്തതിനെ ഫോര്‍ബ്‌സ് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

പാഡ്മാനിലെ അക്ഷയ്‌യുടെ കഥാപാത്രം പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. സിനിമകളില്‍ നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം 20ല്‍പരം ബ്രാന്‍ഡുകളില്‍ നിന്ന് നേടിയ സമ്പാദ്യവും അക്ഷയുടെ പ്രതിഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈഗര്‍ സിന്ദാഗേ പോലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളും  പ്രമുഖ ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതും സല്‍മാന് ലിസ്റ്റില്‍ ഇടം നേടാന്‍ സഹായിച്ചു.

41കാരനായ അമേരിക്കന്‍ ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മെയ്വെതറാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 285 മില്ല്യണ്‍ ഡോളറാണ് ഫ്‌ളോയ്ഡിന്റെ പ്രതിഫലത്തുക. ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്ടാമത് ഉള്ളത് ജോർജ് ക്ലൂണിയാണ്. 2017 ജൂണ്‍ ഒന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം 239 മില്യണ്‍ ഡോളര്‍ അഥവാ 1700 കോടി രൂപയാണ് ക്ലൂണി ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കയ്‌ലി ജെന്നെറിന്റെ സമ്പാദ്യം 166.5 മില്യണാണ്. പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയവരില്‍ മെസിയും റൊണാള്‍ഡോയുമുണ്ട്. കോള്‍ഡ് പ്ലേ ബാന്റും ഇദ് ഷെരീനുമൊക്കെയാണ് ഇക്കൂട്ടത്തില്‍ സംഗീതലോകത്തുനിന്നുമുള്ളവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.