ആരാണ് മികച്ചത്, രാഹുൽ ഗാന്ധിയോ പ്രിയ വാരിയറോ?

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു. അതിന് ശേഷം തന്റെ സീറ്റിൽ പോയിരുന്ന രാഹുൽ കണ്ണിറുക്കി കാണിക്കുകയും ചെയ്തു.

ഇപ്പോഴിതാ രാഹുലിന്റെ കണ്ണിറുക്കൽ പ്രിയാ വാരിയറുടെ കണ്ണിറുക്കലിനോടാണ് ട്രോളന്മാർ താരതമ്യം ചെയ്യുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ ഏറ്റവും നല്ല കണ്ണിറുക്കൽ എന്നാണ് ചോദ്യം. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും മണിക്കൂറുകൾക്കുളളിൽ സമൂഹമാധ്യമത്തിൽ നിറയുകയുണ്ടായി.

ഇതിനിടെ സഭയിൽ രാഹുൽ നടത്തിയ തീപ്പൊരി പ്രസംഗവും ആളുകൾക്കിടയിൽ വലിയ ചർച്ചയാകുന്നു.

മോദിക്ക് തന്റെ കണ്ണിൽ നോക്കാൻ പോലും ഭയമാണെന്നും രാഹുല്‍‌ പ്രസംഗത്തിനിടെ പറയുകയുണ്ടായി. നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബിജെപിക്കാരില്‍ നിന്നാണെന്നും അതിന് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷ വിമര്‍ശനങ്ങളുള്ള പ്രംസംഗം പൂര്‍ത്തിയാക്കിയ ഉടനായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയെ അരികില്‍ പോയി ആലിംഗനം ചെയ്തു കൈ നല്‍കിയത്.