Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിനെ വരവേറ്റ് സെയ്ഫ്, വിദ്യ ബാലൻ, കെയ്റ; വിഡിയോ

karwaan-party

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിനുമുൻപ് തന്നെ ബോളിവുഡിൽ ദുൽഖർ താരമായിക്കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലെ തകർപ്പൻ പ്രകടനത്തോടെ ദുൽഖർ ബോളിവുഡിന്റെ താരമായത്. 

Karwaan Pre-Release Night Party | Saif Ali Khan, Vidya Balan, Karan Johar And Many More

രൺവീർ സിങ്, രൺബീർ കപൂർ, അർജുൻ കപൂർ എന്നീ യുവതാരങ്ങളുമായി ദുർഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഈയടുത്ത് ഐദിവാ എന്ന വെബ്സൈറ്റിൽ ദുൽഖറും മിഥിലാ പാർക്കറും ഒരുമിച്ചെത്തിയ വിഡിയോ വൈറലായിരുന്നു. വിഡിയോയിൽ ദക്ഷിണേന്ത്യയുടെ സൂപ്പർ സ്റ്റാർ എന്നാണ് മിഥില ദുൽഖറിനെ വിശേഷിപ്പിക്കുന്നത്.

ഇതിന് പുറമെ ബോളിവുഡിലെ സൂപ്പർതാരങ്ങൾക്കായി പ്രത്യേക പാർട്ടിയും കർവാൻ ടീം നടത്തിയിരുന്നു. സെയ്ഫ് അലിഖാൻ, കരൺ ജോഹർ, വിദ്യ ബാലൻ, െകയ്റ അദ്വാനി, യാമി ഗൗതം, കൊങ്കണ സെൻ, സഞ്ജയ് കപൂർ, ജാവേദ് അക്തർ, ശബാന ആസ്മി തുടങ്ങിയ പ്രമുഖർ പാർട്ടിയിൽ പങ്കെടുത്തു.