Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌‌ത്രികോണ പ്രണയകഥയുമായി മന്‍മര്‍സിയാന്‍; ട്രെയിലർ

manmarziyaan

അഭിഷേക് ബച്ചനെ നായകനാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന ചിത്രം മന്‍മര്‍സിയാന്‍ ട്രെയിലര്‍ പുറത്ത്. താപ്സി പന്നുവാണ് നായിക. സഞ്ജുവിലൂടെ ശ്രദ്ധേയനായ വിക്കി കൗശൽ പ്രധാനവേഷത്തിലെത്തുന്നു. നേരത്തെ ദുൽഖറിനെ ഈ സിനിമയിലേയ്ക്ക് പരിഗണിച്ചിരുന്നു.

Manmarziyaan Official Trailer

ത്രികോണ പ്രണയകഥയാണ്  ഇതിവൃത്തം. ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.