ബോളിവുഡ് നടി സുജാത കുമാര്‍ അന്തരിച്ചു

ബോളിവുഡ് നടി സുജാത കുമാര്‍ അന്തരിച്ചു. അര്‍ബുദബാധിതയായ സുജാത ഞായറാഴ്ച്ച രാത്രി 11.26 നാണ് മരിച്ചത്‌.  സുജാതയുടെ സഹോദരിയും നടിയുമായ സുചിത്ര കൃഷ്ണമൂർത്തിയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം അറിയിച്ചത്. 

നിരവധി പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായിരുന്നു സുജാത. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അര്‍ബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അവർ. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ശ്രീദേവിയുടെ ചിത്രത്തിലൂടെയാണ്  സുജാത സിനിമ ലോകത്ത് പ്രശസ്തയാകുന്നത്. സലാം ഇ ഇഷ്ക്, ഗുസാരിഷ്, ഇംഗ്ലിഷ് വിംഗ്ലിഷ്, രാഞ്ജന എന്നിവ പ്രധാനചിത്രങ്ങൾ.

സിനിമ–സീരിയൽ രംഗത്ത് സജീവമായിരുന്നു സുജാത.  കാൻസറിനെ അതിജീവിച്ച് 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് അവർ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്.  

അനിൽ കപൂറിനോടൊപ്പം 24  എന്ന ടെലിവിഷൻ പരിപാടിയിലാണ് ഒടുവിലെത്തിയത്. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും ഇവർ ശ്രദ്ധിക്കപ്പെട്ടിരിന്നു.