ഹൃതിക്കിന്റെ ‘സൂപ്പർ 30’; ഫസ്റ്റ്ലുക്ക്

ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃതിക്ക് റോഷനാണ് നായകനായി എത്തുന്നത്. അധ്യാപകദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്.

ചിത്രത്തിനായി ശരീരഭാരം കുറച്ച ഹൃതിക്ക് വേറിട്ട ഗെറ്റപ്പിലാകും എത്തുക. വിരേന്ദ്ര സക്സേന, മൃണൽ താക്കൂർ, നന്ദിഷ് സിങ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയറ്ററുകളിലെത്തും.

ഐ.ഐ.ടിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്‌നയിലെ  നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സൂപ്പര്‍ 30 എന്ന പദ്ധതി ആരംഭിച്ച വ്യക്തിയാണ് ആനന്ദ് കുമാര്‍. ഈ പദ്ധതി വഴി വര്‍ഷം തോറും പാവപ്പെട്ട കുടുംബത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടി-ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷകള്‍ നേരിടാനുള്ള സൗജന്യ ട്യൂഷന്‍ നല്‍കുകയാണ് ചെയ്യുന്നത്.