Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ഫ് അലിഖാന്റെ മകൾ സാറ ഇനി നായിക; കേദാർനാഥ് ടീസർ

kedarnath-teaser

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ മകൾ സാറ അലി ഖാന്‍റെ അരങ്ങേറ്റ ചിത്രം കേദാർനാഥിന്‍റെ ടീസർ പുറത്ത്. സുശാന്ത് സിങ് രജ്പുത് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Kedarnath | Official Teaser | Sushant Singh Rajput | Sara Ali Khan

2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥ അഭിഷേക് കപൂർ സംവിധാനം ചെയ്യുന്നു. അമിത് ത്രിവേദിയാണ് സംഗീതം.

സെയ്ഫ് അലി ഖാന്‍റെ ആദ്യ ഭാര്യ അമൃത സിങിലുള്ള മകളാണ് സാറ. നടി അമൃതയുമായുള്ള ബന്ധം 2004ൽ വേർപ്പെടുത്തിയ സെയ്ഫ്, 2012ൽ കരീനകപൂറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ തൈമൂർ എന്ന മകനുണ്ട്.