Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുള്ളനായി ഞെട്ടിച്ച് ഷാരൂഖ്; സീറോ ട്രെയിലർ

zero-trailer

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Zero | Official Trailer | Shah Rukh Khan | Aanand L Rai | Anushka | Katrina

ഷാരൂഖ് ഖാന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിനെ വേറിട്ട് നിർത്തുന്നത്. ഓട്ടിസമുള്ള പെൺകുട്ടിയായി അനുഷ്ക അഭിനയിക്കുന്നു.

കത്രീന കെയ്ഫ് ആണ് മറ്റൊരു നായിക. തിരക്കഥ ഹിമാൻഷു ശർമ. സല്‍മാൻ ഖാൻ, ദീപിക പദുക്കോൺ, റാണി മുഖർജി, കജോൾ, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തിൽ എത്തുന്നു. സിനിമ ഡിസംബർ 21 ന് റിലീസ് ചെയ്യും.