Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ദുരന്തമായെന്ന് റിപ്പോർട്ട്

thugs-of-hindostan-trailer

ഈ വര്‍ഷം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആമിർ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നിരാശപ്പെടുത്തിയെന്ന് റിപ്പോർട്ട്. സിനിമയുടെ ആദ്യോ ഷോ പൂർത്തിയാകുമ്പോൾ ചിത്രത്തിനെതിരെ മോശം റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ട്രെയ്ഡ് അനലിസ്റ്റുകളായ തരൺ ആദർശ്, സുമിത് എന്നിവർ ചിത്രം നിരാശപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തു. ആമിറിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമാകും ഈ സിനിമയെന്നാണ് ട്വിറ്ററിൽ നിന്നുള്ള സൂചനകൾ. 22 വർഷങ്ങൾക്കു ശേഷമാണ് ആമിറിന്റെ ഒരു ദീപാവലി ചിത്രം റിലീസിനെത്തുന്നത്. 1996ൽ രാജാ ഹിന്ദുസ്ഥാനിയാണ് ഇതിനുമുമ്പ് ദീപാവലി റിലീസ് ആയി പുറത്തിറങ്ങിയത്.

200 കോടി വെറുതെ നശിപ്പിച്ചെന്നും ആളുകൾ ദയവ് ചെയ്ത് അവരുെട ൈപസ കളയരുതെന്നുമാണ് കൂടുതലും വരുന്ന കമന്റുകൾ.

1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. 

ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.കത്രീനകൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷൈഖ് എന്നിവരായിരുന്നു നായികമാർ.

സിനിമയുടെ ട്രെയിലറിൽ കണ്ടതിൽ കൂടുതലൊന്നും സിനിമയിലുമില്ലെന്നാണ് പടം കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.ഹോളിവുഡ് ചിത്രം പൈറേറ്റ്‌സ് ഓഫ് ദ കരീബിയനുമായി അടുത്തസാമ്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രത്തില്‍ ജോണി ഡെപ്പ് അവതരിപ്പിച്ച ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അനുകരിച്ചാണ് ആമിര്‍ഖാന്റെ കഥാപാത്രം എന്നാണ് മറ്റൊരു വിമര്‍ശനം.

യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്. 210 കോടിയാണ് ബജറ്റ്.