Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപിക ഇനി രൺവീറിനു സ്വന്തം

deepika-ranveer-wedding-photos

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കണി രീതിയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ. സിഖ് രീതിയിൽ‌‌ നാളെയും ചടങ്ങുണ്ട്.

സ്വിറ്റ്‌സർലൻഡിൽനിന്നു കേക്ക്, സ്വപ്നസദൃശമായ പുഷ്പാലങ്കാരം, പ്രൗഢിയൊത്ത മെഹന്ദി ചടങ്ങ്, പ്രണയസുന്ദരമായ സംഗീതനിശ എന്നിങ്ങനെ ആഢംബരമായി തന്നെയാണ് വിവാഹാഘോഷം നടക്കുക. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിക്കുക.

deepika-ranveer-wedding-photos-1

സബ്യസാചിയുടെ അതിമനോഹര രൂപകൽപനയിലുള്ള വിവാഹവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും എത്തിയത്.

വൻ സുരക്ഷയിലാണ് വിവാഹം ‌‌‌. വിവാഹത്തിനെത്തുന്ന അതിഥികൾ കൈത്തണ്ടയിൽ പ്രത്യേകം ബാൻഡുകൾ കെട്ടണം. ഫോണിൽ പ്രത്യേകം ലഭിച്ച ക്യൂ ആർ കോഡും സ്‌കാൻ ചെയ്താൽ മാത്രമേ വേദിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. കൂടാതെ വരുന്നവരുടെ മൊബൈൽ ഫോൺ ക്യാമറകൾ പ്രത്യേക സ്റ്റിക്കർ ഉപയോഗിച്ച് മറച്ച ശേഷം മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥർ  തിരികെ നൽകൂ.