Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂവെള്ളയിൽ ദീപികയും രൺവീറും; വിവാഹത്തിന്റെ ആദ്യചിത്രങ്ങൾ

ranveer-deepika-weding

ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹചിത്രങ്ങൾ പുറത്ത്. പരമ്പരാഗത രീതിയിൽ നടന്ന ചടങ്ങുകളിൽ തൂവെള്ള വസ്ത്രം ധരിച്ചാണ് ഇരുവരുമെത്തിയത്. 

ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. ചടങ്ങുകളില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

ranveer-deepika-weding-2

കനത്ത കാവലിലാണ് കല്യാണം ചടങ്ങുകള്‍ നടക്കുന്നത്.  കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍  ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

ranveer-deepika-weding-1
ranveer-deepika-weding-3
ranveer-deepika-weding-4

വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദൂരെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.. കുങ്കുമ നിറത്തിലുള്ള പരമ്പരാഗത സാരിയാണ് ദീപികയുടെ വേഷം.  വെള്ളയില്‍  സ്വര്‍ണ നിറത്തിലുള്ള ചിത്രപ്പണികളുള്ള ഷര്‍വാണിയാണ് രണ്‍വീറിന്റെ വേഷം.