Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ മറാഠിയിലെ ‘പെപ്പെ’; അങ്കമാലി ഡയറീസ് റീമേയ്ക്ക്

angamali-remake

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രം അങ്കമലായി ഡയറീസ് മറാഠി റീമേയ്ക്ക് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സിനിമയിലെ നായകഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

മലയാളത്തിൽ നായകന്റെ പേര് പെപ്പെ എന്നായിരുന്നെങ്കിൽ മറാഠിയിൽ ജീവ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ഭൂഷന്‍ നാനാസാഹേബ് പട്ടീല്‍ എന്ന പുതുമുഖമാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോലാപൂര്‍ ഡയറീസ് എന്നാണ് സിനിമയുടെ പേര്.

ആന്റണി വര്‍ഗീസ് എന്ന നടന്റെ അരങ്ങേറ്റമായിരുന്നു അങ്കമാലി ഡയറീസിൽ വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രം. ചിത്രത്തോടൊപ്പം കഥാപാത്രവും നടനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണിക്ക് ഒട്ടേറെ അവസരങ്ങളും നേടിക്കൊടുത്തു ആ വേഷം. ഭൂഷന്‍ നാനാസാഹേബിന്റെയും ആദ്യചിത്രമാണ് കോലാപൂർ ഡയറീസ്.

ജോയ് രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാണം വജീര്‍ സിംഗ്. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം തിയറ്ററുകളിലെത്തും.