Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോമോന്റെ ക്യാമറയിൽ ‘സിംബ’യായി രൺവീർ; ട്രെയിലർ

simmba-trailer

രൺവീർ സിങ് ആ​ദ്യമായി പൊലീസ് വേഷത്തിലെത്തുന്ന സിംബയുടെ ട്രെയിലർ റിലീസ് ചെയ്തു. ജൂനിയർ എൻ.ടി.ആർ. നായകനായി 2015ൽ പുറത്തിറങ്ങിയ ടെംപർ എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സിംബ. അഴിമതിക്കാരനായ പൊലീസ് ഉദ്യോ​ഗസ്ഥന്‍ സൻഗ്രാം ബലേറാവു എന്ന കഥാപാത്രത്തെയാണ് രൺവീർ സിംബയിൽ അവതരിപ്പിക്കുന്നത്.   

Simmba | Official Trailer | Ranveer Singh, Sara Ali Khan, Sonu Sood

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനാണ് നായികയായി എത്തുന്നത്. അജയ് ദേവ് ​ഗൺ, സോനു സൂദ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിങ്കം സിനിമയിലെ അതേ കഥാപാത്രമായാണ് അജയ് ദേവ്ഗൺ എത്തുന്നത്.

ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം. ചിത്രം ഡിസംബര്‍ 28നു റിലീസ് ചെയ്യും.