Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെ തോൽപിച്ച് സൊണാലി; ആനന്ദക്കണ്ണീർ; നടി മുംബൈയിൽ തിരിച്ചെത്തി

sonali-bendre

അർബുദബാധയെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്ന നടി സൊണാലി ബേന്ദ്ര മുംബൈയിൽ തിരിച്ചെത്തി. ഭർത്താവ് ഗോൾഡിയോടൊപ്പം പുഞ്ചിരി തീർത്ത മുഖവുമായാണ് താരം ഇന്ത്യയിൽ തിരിച്ചെത്തിയത്.

Sonali Bendre Gets EMOTIONAL and CRIES at Mumbai Airport

സൊണാലിയുടെ അസുഖം ഭേദമായി വരുന്നുവെന്നും ചികിത്സ ആറുമാസം പിന്നിട്ടെന്നും സൊണാലിയുടെ ഭർത്താവ് മാധ്യമങ്ങളെ അറിയിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇനിയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ നിന്നുമെത്തിയ നടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് നടിക്ക് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്. സൊണാലി തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രോഗവിവരം അറിയിക്കുകയായിരുന്നു.  ശുഭാപ്തി വിശ്വാസത്തിലാണെന്നും കാന്‍സറിനെ യുദ്ധം ചെയ്തു കീഴടക്കുമെന്നുമായിരുന്നു സൊണാലി അന്നുകുറിച്ചത്.

നടിക്ക് എല്ലാപിന്തുണയുമായി കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവ് ഗോൾ‍ഡി പൂർണസമയവും സൊണാലിക്കൊപ്പമായിരുന്നു.

അപ്രതീക്ഷിതമായി തന്നെ പിടി കൂടിയ തീവ്രമായ രോഗത്തിനെതിരെ പടപൊരുതിയ താരത്തിനു ആശംസകളുമായി ആരാധകരും എത്തി. എല്ലാ പ്രാർഥനകളുമായി പ്രേക്ഷകരും സിനിമാ ലോകവും സൊണാലിക്കൊപ്പമുണ്ട്.

ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന സൊണാലിയെ സുഹൃത്തുക്കളായ ഹൃതിക് റോഷന്‍, സുസെന്‍ ഖാന്‍, ഗായത്രി ഒബ്രോയ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. ഉറച്ച മനസ്സുമായാണ് സൊണാലി അർബുദത്തോടു പോരാടാനിറങ്ങിയത്. രോഗം തിരിച്ചറിഞ്ഞപ്പോൾ മുതൽ പോസിറ്റീവ് ചിന്തകൾ പങ്കുവച്ച് ഒരുപാട് പേർക്ക് മാതൃകയും പ്രചോദനവുമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. 

കീമോയ്ക്കു വേണ്ടി മുടി മുഴുവൻ മുറിച്ചപ്പോഴും താരം ആ ഫോട്ടാകൾ പങ്കുവച്ചത് സന്തോഷത്തോടു കൂടിയായിരുന്നു. മെറ്റാസ്റ്റാറ്റിക്ക് കാന്‍സർ ആയിരുന്നു സൊണാലിയെ ബാധിച്ചത്.