Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക വഞ്ചകിയെന്ന് അമേരിക്കൻ മാധ്യമം; വിവാഹത്തോടെ നിക്കിന്റെ ജീവിതം നരകമായെന്നും ലേഖനം

priyanka-nick

പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി അമേരിക്കൻ മാധ്യമം. അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് പ്രിയങ്കയെ ‘ഗ്ലോബൽ സ്കാം ആർടിസ്റ്റ്’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും യഥാർഥ സ്നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

ആഗോളതലത്തിൽ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയിൽപെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തിൽ പറയുന്നത്. േലഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി. സോനം കപൂർ, അർജുൻ കപൂർ, സ്വര ഭാസ്കർ എന്നിവർ ലേഖനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം െചയ്യുകയും മാപ്പുപറയുകയും ചെയ്തു. പ്രിയങ്കയെ കുറിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ നിരവധി വാർത്തളാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

priyanka-nick-3

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനിപ്പോൾ അതിയായ സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങൾ അലട്ടില്ലെന്നും നടി പറഞ്ഞു. എന്നാൽ നിക്കിന്റെ സഹോദരനും അദ്ദേഹത്തിന്റെ കാമുകിയുമായ സോഫി ടർണെറും ലേഖനത്തെ എതിർത്ത് ട്വീറ്റ് ചെയ്തു.

priyanka-nick-1

'നിക്ക് ജോണ്‍സ് താങ്ങള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക'. തുടങ്ങി ആയിരത്തോളം വാക്കുകളിലും ബന്ധത്തിന്റെ ചതിയെക്കുറിച്ചാണ് വിവരിക്കുന്നത്.പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനും പറയുന്നുണ്ട്.

ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങൾ– പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്നു പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക കുതന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?.

priyanka-nick-4

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസ്സുമാണ് പ്രായം.

ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ക്ഷണിക്കപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ വരെ ഒഴിവാക്കിയുള്ള തികച്ചും സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. കൂറ്റൻ ഹോട്ടൽ മുഴുവൻ അതിഥികൾക്കായി ബുക് ചെയ്തിരുന്നു.ആഡംബര ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോസിനും മറ്റും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.