Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3.8 ജിബിയുള്ള ‘ഉറി’ സിനിമ ‍ഡൗൺലോഡ് ചെയ്ത യുവാവിന് കിട്ടിയത്

uri-torrent

സിനിമാ ഇൻഡസ്ട്രി ഏറ്റവുമധികം നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് വ്യാജ പ്രിന്റുകൾ. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളളിലാണ് വ്യാജൻ ഇന്റർനെറ്റിൽ അപ്‌ലോ‍ഡ് ചെയ്യുന്നത്. ടോറന്റ് വെബ്സൈറ്റുകളാണ് ഇതിലധികവും. ബോളിവുഡ് ചിത്രം ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയും കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ഈ പ്രശ്നത്തെ അവർ നേരിട്ട രീതിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ച.

3.8 ജിബി ഫയൽ സൈസ് ഉള്ള ഉറി സിനിമ ടോറന്റില്‍ നിന്നും ഡൗൺലോഡ് ചെയ്ത യുവാവിന് കിട്ടിയ പണിയാണ് സിനിമാപ്രേമികൾ ആഘോഷമാക്കി മാറ്റുന്നത്. സിനിമയെ സുരക്ഷതമാക്കി മാറ്റുക കൂടാതെ ഇത്തരം ടോറന്റ് സൈറ്റുകള്‍ക്കു നേരെയുള്ള ബോളിവുഡിന്റെ ആദ്യ ആക്രമണം കൂടിയായിരുന്നു ഇത്.

3.8 ജിബി ഡേറ്റയാണ് സിനിമയ്ക്കായി ടോറന്റിൽ നിന്നും യുവാവ് ഡൗൺലോ‍ഡ് ചെയ്ത് എടുത്തത്. സിനിമയുടെ സാംപിള്‍ വിഡിയോയും സ്ക്രീൻ ഷോട്ടും ടോറന്റിൽ നൽകിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഏകദേശം രണ്ടരമണിക്കൂർ ദൈർഘ്യവും ടോറന്റിൽ കാണിച്ചിരുന്നതിനാൽ യുവാവ് ധൈര്യമായി തന്നെ സിനിമ ‍ഡൗൺലോഡ് ചെയ്തു.

ഡൗൺലോഡ് ചെയ്ത് പ്രിന്റ് കിട്ടിയപ്പോഴല്ലെ സംഗതി മാറുന്നത്. വ്യാജന്മാരെ തടയുകയും പൈറസി പ്രോത്സാഹിപ്പിക്കാതിരിക്കാനുമുള്ള സന്ദേശമാണ് ഡൗൺലോഡ് ചെയ്ത വിഡിയോയിൽ കാണാൻ സാധിക്കുക. ഇത് പറയുന്നതോ ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെ. ബാക്കിയുള്ള രണ്ട് മണിക്കൂർ സമയം ട്രെയിലറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘ഉറി’ മികച്ച വിജയം നേടി മുന്നേറുകയാണ്. നവാഗതനായ ആദിത്യ ധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ പ്രധാനവേഷത്തിൽ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റുതാരങ്ങൾ. 

സിനിമയുടെ കലക്‌ഷന്‍ അൻപത് കോടി പിന്നിട്ട് കഴിഞ്ഞു. ബോക്സ്ഓഫീസ് കലക്‌ഷന്‍ തുകയിൽ നിന്നും ഒരുകോടി രൂപ ഉറി ആക്രമണത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാർക്ക് നിർമാതാക്കൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. റോണി സ്ക്രൂവ്‌വാലയാണ് നിർമാണം.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം.

എന്നാൽ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ ‘പ്രതികാരത്തിൽ’ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.