വിവാദങ്ങൾ ആമിറിനെ തുടരെ പിന്തുടരുകയാണ്. ഇൻക്രെഡിബിൾ ഇന്ത്യ വിവാദത്തിന് ശേഷം ആമിർ രാജ്യദ്രോഹിയാണെന്ന പരാമര്‍ശവുമായി ബിജെപി എംപി മനോജ് തിവാരി. വെള്ളിയാഴ്ച്ച ചേര്‍ന്ന ടൂറിസം ട്രാവല്‍ ആന്‍ഡ് കള്‍ച്ചര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിലാണ് തിവാരി ആമിറിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്.
നടനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നും മാറ്റിയ സംഭവത്തില്‍ വിശദീകരണം ചോദിക്കുന്നതിനിടെയാണ് മനോജ് തിവാരിയുടെ പ്രസ്താവന.
ബിജെപി എംപിയായ മനോജ് തിവാരിയോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, യോഗത്തില്‍ നടന്ന കാര്യങ്ങള്‍ രഹസ്യമാണെന്നും അതേക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു പ്രതികരണം. എന്നാൽ അത് ശരിയല്ലെന്നും ഉത്തരം പറഞ്ഞേ തീരൂ എന്നു ചൂണ്ടിക്കാട്ടി സിപിഐഎം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തി. ഈ അവസരത്തിലാണ് മനോജ് തിവാരി ആമിര്‍ ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.