Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് ആഴ്ചകൊണ്ട് 13 കിലോ കുറച്ച് ആമിർ ഖാൻ

aamir-dangal

ഏറെ നാളുകൾക്ക് മുമ്പ് തടിയനായി കണ്ട ആമിർ ദേ വീണ്ടും മെലിഞ്ഞ് പയ്യനെപ്പോലെ ആയിരിക്കുന്നു. ദങ്കല്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആമിർ തന്റെ ശരീര ഭാരം വർധിപ്പിച്ചത്. 95 കിലോ ആയിരുന്നു ചിത്രം തുടങ്ങുമ്പോൾ ആമിറിന്റെ തൂക്കം.

ഇപ്പോഴിതാ പതിമൂന്ന് കിലോ കുറച്ച് പയ്യനായി താരം തിരിച്ചെത്തിയിരിക്കുന്നു. ആറാഴ്ച നീണ്ടുനിന്ന അമേരിക്കൻ പര്യടത്തിന് ശേഷമാണ് വണ്ണം കുറച്ച് താരം നാട്ടിൽ എത്തിയത്. അമേരിക്കയിൽ ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു ആമിർ. ഏകദേശം മൂന്ന് ആഴ്ചകൾ കൊണ്ടാണ് 13 കിലോ തൂക്കം ആമിർ കുറച്ചത്.

dangal

ദിവസം ഏഴ് മണിക്കൂർ ജിമ്മിൽ വർക്കൗട്ട്. ആറ് മണിക്ക് ഉണരും, നടത്തം, മലകയറ്റം, ടെന്നീസ് നിയന്ത്രിതമായ ഭക്ഷണം. ദിവസം നാലായിരം കലോറി കുറച്ച് വന്നാണ് 13 കിലോയില്‍ എത്തിയത്. പ്രമുഖ ഹോളിവുഡ് താരങ്ങളുടെ പരിശീലകരായിരുന്നു ലോകനിലവാരമുള്ള ജിമ്മിൽ ആമിറിനൊപ്പം ഉണ്ടായിരുന്നത്. നാട്ടിലെത്തിയ ശേഷം ഇരുപത് കിലോ പൂർണമായി കുറക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.

aamir-dangal
Your Rating: