Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകനെ തല്ലിയ സുരക്ഷാഉദ്യോഗസ്ഥന് അക്ഷയ്‌യുടെ ശാസന

akshay-selfie

അക്ഷയ് കുമാറിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥൻ മർ‍ദ്ദിച്ചിരുന്നു. ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് അക്ഷയ് കുമാർ. ട്വിറ്ററിലൂടെയാണ് ആരാധകനോട് മാപ്പ് അപേക്ഷിച്ച് അദ്ദേഹം എത്തിയത്.

ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് അന്ന് അവിടെ സംഭവിച്ചത്. സത്യത്തിൽ അങ്ങനെയൊരു സംഭവം നടന്നത് എനിക്ക് അറിയാൻ സാധിച്ചില്ല. ഞാൻ നടന്ന് മുന്നോട്ട് പോകുകയായിരുന്നു. ആളുകൾ എന്റെ ചുറ്റും കൂടുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പിന്നീടാണ് തന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ ആരാധകനെ തല്ലിയ വിവരം അറിയാൻ കഴിയുന്ത്. അപ്പോൾ തന്നെ ഞാൻ തല്ലിയ ആളെ ശകാരിക്കുകയും മേലിൽ ഇത് ആവർത്തിക്കരുതെന്ന താക്കീത് നൽകുകയും ചെയ്തു.

OMG! Akshay Kumar's Bodyguard Hits A Fan At Mumbai Airport

അയാൾ മൂലം വേദനയേറ്റ ആരാധകനോട് ഞാൻ ക്ഷമാപണം നടത്തുന്നു. ആരാധകരെ ഒരുപാട് വിലയോടെ കാണുന്ന ആളാണ് ഞാൻ. ഈ സംഭവം എന്നെ വല്ലാതെ അലട്ടി. ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. അക്ഷയ് പറഞ്ഞു.

അക്ഷയ് കുമാർ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് താരത്തിന് ചുറ്റും ആരാധകർ കൂടിയത്. അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ മർദ്ദിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്. 

Your Rating: