Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മഭൂഷണ്‍ പുരസ്കാരം; അനുപം ഖേറിന് പൊങ്കാല

anupam-kher

നടൻ അനുപം ഖേറിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. പുരസ്കാരം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തി അനുപം ഖേർ ട്വീറ്റും ചെയ്തിരുന്നു. എന്നാൽ വിവാദമായി മാറിയത് താരത്തിന്റെ തന്നെ പഴയൊരു ട്വീറ്റ്.

അനുപം ഖേറിന്റെ 2010ലെ ട്വീറ്റ് ആണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. രാജ്യത്ത് അവാര്‍ഡുകള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നായിരുന്നു ആ ട്വീറ്റിലൂടെ അനുപം ഖേർ പ്രസ്താവന നടത്തിയത്.

നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പരിഹാസ്യമായി മാറിയിരിക്കുകയാണ് രാജ്യത്ത് അവാര്‍ഡുകളും, ഒരു പുരസ്‌കാരത്തിനും വിശ്വാസ്യതയില്ല. അത് സിനിമയിലായാലും, ദേശീയ അല്ലെങ്കില്‍ പത്മ പുരസ്‌കാരങ്ങളായാലും’ എന്നാണ് 2010 ജനുവരി 26ന് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത്തവണ പത്മഭൂഷണന്‍ ലഭിച്ച അനുപം ഖേര്‍ ഇത്തരമൊരു പുരസ്‌കാരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നാണ് ട്വീറ്റ് ചെയ്തത്.

ഭാരതസര്‍ക്കാറില്‍ നിന്നും പത്മവിഭൂഷണന്‍ പുരസ്‌കാരം ലഭിച്ചെന്ന് അറിയിക്കുന്നതില്‍ സന്തോഷവും അഭിമാനവും ആദരവും തോന്നുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്ത എന്നാണ് പുരസ്‌കാരവിവരം അറിഞ്ഞയുടന്‍ അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

ഈ രണ്ട് ട്വീറ്റുകളുടെയും സ്‌ക്രീന്‍ഷോട്ടെടുത്താണ് അനുപം ഖേറിനെതിരെ പൊങ്കാല ഇടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.