Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയ്ക്ക് പുറമെ ഹൃതിക്കിന്റെ സ്വകാര്യ മെയിലുകളും പുറത്തായി

hrithik

കങ്കണയും ഹൃത്വികും തമ്മിലുള്ള ഇ-മെയിൽ കശപിശ അവസാനിക്കുന്നില്ല. കങ്കണയ്ക്ക് പണി കിട്ടിയതിനു പിന്നാലെ ഹൃത്വികിന്റെ ഇ മെയിൽ സത്യങ്ങളും പരസ്യമായി. ഇരുവരുടെയും മെയിലുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ.

കങ്കണ-ഹൃത്വിക് പ്രശ്നം ‌ഉടനെന്നും അവസാനിക്കില്ലെന്നു മാത്രമല്ല, ആകെ കൺഫ്യൂഷനാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നേരത്തെ കങ്കണയും ഹൃത്വികും മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോൾ നടിയുടെ സഹോദരി രംഗോലിയും കൂടിയെത്തിയിട്ടുണ്ട്.

mail-hrihik

കങ്കണ ഹൃതിക്കിന് അയക്കേണ്ട മെയിൽ അബദ്ധത്തിൽ അയച്ചത് സഹോദരി രംഗോലിയ്ക്കാണ്. അങ്ങനെയാണ് കാര്യങ്ങൾ‌ കൈവിട്ട് പോയെന്ന് രംഗോലിയും അറിയുന്നത്. തന്റെ സഹോദരി അതിരുവിട്ട വിഡിയോയും ചിത്രങ്ങളും ഹൃതിക്കിന് അയച്ചിട്ടുണ്ടെന്നറിഞ്ഞതോടെ രംഗോലി വലിയ വിഷമത്തോടെ അതിനു മറുപടിയും നൽകുന്നുണ്ട്. ഒറ്റപ്പെടുത്തുന്നതിൽ കങ്കണ ഏറെ ദുഃഖിതയാണെന്നാണ് രംഗോലി പറയുന്നത്. മാത്രമല്ല കങ്കണയുടെ അക്കൗണ്ട് ഹൃത്വിക് ഹാക്ക് ചെയ്തുവെന്നും രംഗോലി ആരോപിക്കുന്നു. താനങ്ങനെ ചെയ്തിട്ടില്ലെന്നും അത്തരത്തിലൊരു മെയിൽ ഐഡി തനിക്കില്ലെന്നും ഹൃത്വിക് രംഗോലിയോട് പറയുന്നുണ്ട്. ഇത് വായിച്ചിട്ട് രംഗോലി ക്ഷമാപണം നടത്തി തിരിച്ച് മെയിൽ അയച്ചിട്ടുമുണ്ട്. ഈ മെയിലുകളാണ് പുറത്തായത്.

hrithik-reply

സത്യത്തിൽ കങ്കണ ഹൃതിക്കിന് അയച്ച മെയിൽ ശരി തന്നെയാണോ? അതോ മറ്റാരുടെയെങ്കിലും മെയിൽ ഐഡിയിലേക്കാണോ കങ്കണ അയച്ചിരിക്കുന്നത്. തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ അവശേഷിക്കുന്നത്.

കങ്കണയുടെ ഇ മെയിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടിയുടെ അഭിഭാഷകൻ‌ വ്യക്തമാക്കുന്നുണ്ട്. ഇവർക്കിടയിൽ നിന്ന് ഇ മെയിൽ അയച്ച് മറ്റാരെങ്കിലും കളിക്കുന്നതാണോ അതോ കങ്കണയെ മനഃപൂർവ്വം കുടുക്കുവാൻ വേണ്ടി ഹൃത്വിക് തന്നെ അത്തരത്തിലൊരു മെയിൽ ഐഡി ഉണ്ടാക്കിയതാണോ എന്ന് കാത്തിരുന്നു കാണാം...

.ആറു മാസ കാലയളവിനിടയില്‍ കങ്കണ ഹൃത്വികിന്‌ അയച്ച 3000 ഇ മെയിലുകളില്‍ സ്വന്തം നഗ്നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ്‌ വിവരം. ഒരു ദിവസം ആറ്‌ മിനിറ്റില്‍ ഒരെണ്ണം എന്ന ക്രമത്തില്‍ പോലും കങ്കണ ഹൃത്വികിന്‌ മെയില്‍ അയയ്‌ക്കുകയുണ്ടായി. നമ്മള്‍ ഒരുമിച്ച ശേഷം നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്‌ ഇതാണ്‌ എന്ന കുറിപ്പോടെയായിരുന്നു നഗ്നചിത്രം അയച്ചത്‌. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം ചെയ്യുന്നത്‌ ഗൂഗിളില്‍ നിങ്ങളുടെ വിവരങ്ങള്‍ തിരയുകയാണ്‌. നിങ്ങളുടെ പുതിയ ചിത്രമോ, അഭിമുഖമോ വാര്‍ത്തയോ കണ്ടെത്താനാകുമോ എന്ന്‌ പരിശോധിച്ചാണ്‌ ദിവസം തുടങ്ങുന്നത്‌. എന്നെങ്കിലും ഇത്‌ ഒഴിവാക്കി പകരം നിങ്ങളെ വിളിച്ചുണര്‍ത്തിക്കൊണ്ടോ നിങ്ങള്‍ സംസാരം കേട്ടുകൊണ്ടോ ദിവസം ആരംഭിക്കാമെന്ന്‌ കരുതുന്നതായി 2014 ഒക്‌ടോബര്‍ 4 ന്‌ അയച്ച മെയിലില്‍ കാണുന്നു.

hrithik-kangana കങ്കണ ഹൃതിക്കിന് അയച്ച മെയിൽ

എനിക്ക്‌ നിങ്ങള്‍ക്കൊപ്പം കുറച്ചു കാലമെങ്കിലും ജീവിക്കണം. നിങ്ങളുമായി പ്രണയിക്കാന്‍ തുടങ്ങിയ ശേഷം നിങ്ങളുടെ ചിത്രങ്ങളോ നെറ്റിലെ വാര്‍ത്തകളോട അതുപോലെയുള്ള കാര്യങ്ങളോ സഹിക്കാന്‍ കഴിയുന്നില്ല. ഇതെല്ലാം തന്നെ ആശങ്കപ്പെടുത്തുന്നു. ഇതെല്ലാം നമ്മുടെ ബന്ധത്തെ മോശമായി ബാധിക്കുമോ എന്ന്‌ സംശയിക്കുന്നതായും 2014 ആഗസ്‌റ്റ് 28 ന്‌ അയച്ച മെയിലില്‍ പറയുന്നു.

kangana-mail-image

അതുപോലെ തന്നെ 3000 മെയിലുകള്‍ കങ്കണയില്‍ നിന്നും സ്വീകരിച്ച ഹൃത്വിക്‌ തിരിച്ച്‌ ഒരു മെയില്‍ പോലും അയച്ചിട്ടില്ലെന്നും ഏഴ്‌ വര്‍ഷത്തിനിടയില്‍ വെറും നാലു ഫോണ്‍ കോളുകള്‍ മാത്രമാണ്‌ ഹൃത്വിക്‌ കങ്കണയെ വിളിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.

kangana-hrithik-mail

എന്തിരുന്നാലും കങ്കണയുമായി ഒരു ബന്ധവുമില്ലെന്ന ഹൃത്വികിന്റെ നിലപാട് ചോദ്യംചെയ്യപ്പെടുകയാണ്. ഭാര്യ സൂസന്നയുമായി വേർപിരിഞ്ഞതിനു ശേഷം കങ്കണയുമായി ഹൃത്വിക് പ്രണയത്തിലായെന്നും പാരിസിൽ വച്ച് അത് കങ്കണയോട് തുറന്നു പറഞ്ഞുവെന്നും മോതിരം കൈമാറിയെന്നും വാർത്തകൾ വന്നിരുന്നു.

Your Rating: