Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ സ്റ്റൈലിൽ മന്ദനയ്ക്ക് കല്യാണം

mandana

ബോളിവുഡ് നടി മന്ദന കരീമി അതീവ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല കാമുകൻ തന്റെ ഇഷ്ടം മന്ദനയോട് തുറന്നു പറഞ്ഞിരിക്കുന്നു. അതും ഇനി ഒന്നിച്ചുള്ള വിവാഹജീവിതത്തിലേക്ക്.

കാമുകൻ ഗൗരവ് ഗുപ്ത പെട്ടന്നായിരുന്നു ഷില്ലോങിലേക്ക് ഒരു യാത്രയ്ക്ക പദ്ധതിയിടുന്നത്. എന്നാൽ അത് ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് മന്ദനയ്ക്കും അറിയില്ലായിരുന്നു.

ഷില്ലോങിലെ മലമുകളിലുള്ള ഒരു ഹോട്ടലിൽ വച്ച് സിനിമയിൽ കാണുന്നതുപോലെ മന്ദനയുടെ മുന്നിൽ മുട്ടുകുത്തി തന്നെ വിവാഹം കഴിക്കാമോ എന്നു ഗൗരവ് ചോദിക്കുകയായിരുന്നു.

ഒരു കാമുകിക്ക് ഇതിൽപരം എന്തുവേണം. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. ഗൗരവിന് എന്റെ കാര്യങ്ങളും നന്നായി അറിയാ.ം ഇതൊരു ഭാഗ്യമാണ്. മന്ദന പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞെന്നും കല്യാണത്തിന് ഇനിയും സമയമുണ്ടെന്നും മന്ദന പറഞ്ഞു. 

Your Rating: