Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയെ വെല്ലാൻ മിർസിയ; ട്രെയിലർ കാണാം

mirzya

രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുക്കുന്ന മിർസിയ എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അനിൽ കപൂറിന്റെ മകൻ ഹർഷ്‌വർധൻ കപൂർ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കിംഗ്‌ ഫിഷര്‍ കലണ്ടര്‍ മോഡലായിരുന്ന സയാമി ഖേര്‍ ആണ് ചിത്രത്തിൽ നായിക. മിര്‍സയുടെയും സാഹിബയുടേയും ഇതിഹാസകഥയാണ് സിനിമയുടെ ഇതിവൃത്തം.

Mirzya Official Trailer | Harshvardhan Kapoor

രാജസ്ഥാനിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രീകരണമെല്ലാം വളരെ രഹസ്യമായാണ് നടത്തിയത്. മാത്രമല്ല ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവിട്ടിരുന്നില്ല. ഭാഗ്‌ മില്‍ക്കാ ഭാഗ്‌ എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം രാകേഷ്‌ ഓംപ്രകാശ്‌ മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം ഒക്ടോബര്‍ ഏഴിനു തീയേറ്ററുകളിലെത്തും.