Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതൊരമ്മയും കൊതിക്കും ആമിറിന്റെ പിറന്നാൾ ആഗ്രഹം കേട്ടാൽ

aamir-dangal

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ 51ാം പിറന്നാള്‍ ദിനമാണിന്ന്. അമേരിക്കയിൽ നിന്നും പിറന്നാള്‍ ആഘോഷിക്കാൻ ആമിർ ഇന്ത്യയിലെത്തി. ‘ഒരു പിറന്നാൾ സമ്മാനം ആഗ്രഹിക്കുന്നതിനേക്കാൾ തന്റെ അമ്മയ്ക്കൊരു വീട് തന്നെ സമ്മാനമായി നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ആമിർ ഖാൻ പറഞ്ഞു.

വാരണാസിയിൽ അമ്മ ചെറുപ്പക്കാലത്ത് താമസിച്ചിരുന്നത് ആ വീട്ടിലായിരുന്നു. അമ്മയ്ക്ക് ഇപ്പോൾ എൺപത് വയസായി. ഈ ആഗ്രഹം നേരത്തെയും എന്നിലുണ്ടായിരുന്നു. ഇപ്പോൾ ആ വീട്ടിൽ താസമിക്കുന്നവരോട് ഈ ആഗ്രഹം പറയണം. അതുകഴിഞ്ഞ് വേണം വീട് വാങ്ങാൻ. ആമിർ പറഞ്ഞു.

aamir-khan-dangal

ആമിർ ഇപ്പോൾ കൂടുതൽ ചെറുപ്പക്കാരനായാണ് കാണപ്പെട്ടത്. നേരത്തെ ദങ്കൽ എന്ന ചിത്രത്തിന് വേണ്ടി 25 കിലോ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ശരീരഭാരം കുറച്ച് അതേ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം.

അമേരിക്കയിൽ നിന്നെത്തിയ താരത്തെ കൂട്ടാൻ ഭാര്യ കിരണും മകൻ ആസാദും എത്തിയിരുന്നു. ദേശസ്നേഹമെന്നാല്‍ സമൂഹത്തിനോടും കുടുംബത്തിനോടും ജോലിയോടുമുള്ള സ്നേഹവും അവബോധവുമാണെന്ന് ആമിര്‍ ഖാന് പറഞ്ഞു‍. വിവാദങ്ങളുടെ പേരില്‍ തന്നെ ചോദ്യം ചെയ്തവര് നേരത്തെ തന്നെ തനിക്കെതിരെ തിരിഞ്ഞവരായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

അഭിനേതാക്കള്‍ പ്രശസ്തരാണെന്നു പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുന്നത് ഉചിതമായ കാര്യമല്ല. രാഷ്ട്രീയത്തേക്കാൾ പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടാകുക എന്നതാണ് പ്രധാനം. ആമിര്‍ പറഞ്ഞു.

Your Rating: