Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റിനേക്കാൾ വെല്ലുവിളി അഭിനയം: സച്ചിൻ

sachin-movie

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സച്ചിൻ, എ ബില്യൻ ഡ്രീംസ് എന്ന ഡോക്യുമെന്ററിയുടെ ടീസർ തരംഗമായി കഴിഞ്ഞു. സച്ചിൻ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് അഭിനയമെന്നും എന്റെ സ്വപ്നങ്ങളിൽ പോലും അഭിനയം കടന്നുവന്നിട്ടില്ലെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറയുന്നു. സച്ചിന്‍ ദ് ഫിലിമിന്റെ ടീസര്‍ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sachin A Billion Dreams | Official Teaser | Sachin Tendulkar

വര്‍ഷങ്ങളായി ഞാന്‍ ചെയ്തിരുന്ന കാര്യം കാമറ പകര്‍ത്തുകയായിരുന്നു. ഇപ്പോള്‍ കാമറയ്ക്ക് മുന്നില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും കാമറ അത് ഒപ്പിയെടുക്കുകയും ചെയ്ത്. അത് ഏറെ ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായി തോന്നി-സച്ചിന്‍ പറഞ്ഞു.

മുംബൈ ആസ്ഥാനമായുള്ള 200 നോട്ട് ഔട്ട് എന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Your Rating: