ഗോസിപ്പുകൾക്ക് വിരാമമിട്ട് ബോളിവുഡ് പോലും അറിയാതെ നടി പ്രീതി സിന്റ വിവാഹിതയായി. നാല്‍പ്പത്തൊന്നാം വയസില്‍ ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു താരത്തിന്റെ വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയുടെ വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തു. പ്രീതിയുടെ അടുത്ത സുഹൃത്തുക്കളായ സൂസന്നെ ഖാനും സുരിലി ഗോയലും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു.
കിങ്സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ ടീം സ്വന്തമാക്കിയതോടെ ബിസിനസ്കാരനായ നെസ്വാഡിയയുമായി പ്രീതി പ്രണയത്തിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് പ്രണയബന്ധം തകര്‍ന്നത്. നെസ് വാഡിയ തന്നെ ആക്രമിച്ചെന്നു കാണിച്ചു പ്രീതി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നെസ് വാഡിയയുമായുള്ള പ്രണയത്തകര്‍ച്ചയുടെ സമയത്താണ് പ്രീതി, ജീനിനെ പരിചയപ്പെടുന്നത്.
വിവാഹചിത്രങ്ങൾ ലേലം ചെയ്ത് അതില്‍ നിന്നു കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്കു നല്‍കുമെന്ന് താരം മുന്‍പേ അറിയിച്ചിരുന്നു. 2013ല്‍ പുറത്തിറങ്ങി ഇഷ്ക് ഇന്‍ പാരിസിലെ കഥാപാത്രത്തിനു ശേഷം കുറച്ചു നാളായി ബോളിവുഡില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് പ്രീതി.