Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലി ബാഗ് കരണ്ടു; മുടി തിന്നാഞ്ഞത് ഭാഗ്യമെന്ന് നടി

nivedhitha

തീവണ്ടിയിൽ എലിശല്യം മൂലം പണികിട്ടിയ കഥ വെളിപ്പെടുത്തി മറാത്തി നടി നിവേദിത സരഫ്. കഴിഞ്ഞ 22 ന് ലത്തൂർ എക്സ്പ്രസിലെ ഫസ്റ്റ്ക്ലാസ് എസിയിൽ യാത്ര ചെയ്യുന്നതിനിടെ നിവേദിതയുടെ ബാഗ് എലി കരളുകയായിരുന്നു. തലയ്ക്കു സമീപം ബാഗ് വച്ച് ഉറക്കത്തിലായിരുന്നു നടി. ഉണർന്നപ്പോഴാണ് ബാഗ് എലി കരണ്ടതായി കണ്ടെത്തിയത്. തന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ച നടി, തന്റെ മുഖമോ മുടിയോ എലി കരണ്ടു തിന്നാതിരുന്നതു ഭാഗ്യമായെന്നും പറഞ്ഞു.

എലി കരണ്ട ബാഗിന്റെ ചിത്രം സഹിതമുള്ള ട്വീറ്റ് കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. അതേസമയം, നടിയുടെ ട്വീറ്റ് പരാതിയായിത്തന്നെ സ്വീകരിക്കുമെന്നും നടപടിയെടുക്കുമെന്നും റെയിൽവേയുടെ ചീഫ് പിആർഒ നരേന്ദ്ര പാട്ടീൽ പറഞ്ഞു. റെയിൽവേയിലെ ശുചീകരണത്തൊഴിലാളികൾ കൃത്യമായി ജോലി ചെയ്യാറുണ്ട്. പക്ഷേ യാത്രക്കാരിൽ ചിലർ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും എലികളെ ആകർഷിക്കും. അതാണ് ഇത്തരം സംഭവങ്ങൾക്കു കാരണമെന്നും പാട്ടീൽ പറഞ്ഞു.

Your Rating: