Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ പേര് പറഞ്ഞു; കലിതുള്ളി ഐശ്വര്യ

aishwarya

മുൻലോക സുന്ദരിയും ബോളിവുഡ് സുന്ദരിയുമായ ഐശ്വര്യ റായിയ്ക്ക് ഒരുപേര് കേട്ടാൽ ആകെ ദേഷ്യമാണ്. മറ്റാരുടെയുമല്ല മുൻകാമുകനും ബോളിവുഡ് സൂപ്പർതാരവുമായ സൽമാന്‍ ഖാന്റെ.

പുതിയ ചിത്രമായ സരബ്ജിത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകുകയായിരുന്നു താരം. ഇതിനിടെ ചാനൽ അവതാരകൻ ഇനി സല്‍മാനൊപ്പം അഭിനയിക്കുമോ എന്നൊരു ചോദ്യം.

പിന്നെ എന്താണ് നടന്നതെന്നോ? ഐശ്വര്യ ഉടൻ തന്നെ കസേരയിൽ നിന്ന് എഴുന്നേറ്റു. ആദ്യം അഭിമുഖം നിർത്താനാണ് ആവശ്യപ്പെട്ടത്. കൂടാതെ കാമറയിൽ ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളെല്ലാം നീക്കം ചെയ്യണമെന്നും മേലാൽ അഭിമുഖത്തിന് വേണ്ടി തന്റെ അടുത്ത് വരരുതെന്നും പറയുകയുണ്ടായി.

ഇതുകഴിഞ്ഞ് പുറത്തിറങ്ങിയ ഐശ്വര്യ തന്നെ കാത്തുന്നിന്ന മറ്റു മാധ്യമപ്രവർത്തകരോട് തിരികെ പൊയ്ക്കൊള്ളാനും പറയുകയുണ്ടായി. 

Your Rating: