Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്ററിൽ അശ്ലീലം; ഐശ്വര്യയ്ക്ക് പണികിട്ടി

aishwarya-watch

ബോളിവുഡിലെ മുൻനിര നടിമാരെല്ലാം പ്രമുഖബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്. ഇതിലൂടെ കോടികളാണ് വരുമാനമായി ഇവർക്ക് ലഭിക്കുന്നതും. ചില പരസ്യങ്ങൾക്ക് വേണ്ടി ഇവർ സിനിമയിലേക്കാൾ കൂടുതൽ ഗ്ലാമർ ആയാണ് പ്രത്യക്ഷപ്പെടുന്നതും.

എന്നാൽ ഇങ്ങനെയൊരു പരസ്യം മൂലം പണികിട്ടി ഇരിക്കുകയാണ് മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിക്ക്. അശ്ലീലം കൂടിപ്പോയെന്ന് കാണിച്ച് ഐശ്വര്യ റായിയുടെ ഒരു വാച്ച് പരസ്യത്തിന്റെ ഫോട്ടോ നീക്കം ചെയ്തിരിക്കുന്നു. ഐശ്വര്യ ബ്രാൻഡ് അംബാസിഡറായ വാച്ച് കമ്പനിയുടെ പോസ്റ്ററാണ് വിവാദമായത്. മലേഷ്യയിലാണ് സംഭവം.

മലേഷ്യയിലെ ഒരു വാച്ച് കടയുടെ മുമ്പിൽ വച്ചിരുന്ന ഐശ്വര്യയുടെ പോസ്റ്ററിലാണ് അശ്ലീലം കണ്ടെത്തിയതിനെ തുടർന്ന് നീക്കം ചെയ്യാൻ അവിടെയുള്ള ലോക്കൽ കൗൺസിൽ ആവശ്യപ്പെട്ടത്. മലേഷ്യയിലെ ചില സ്ഥലങ്ങളിൽ അശ്ലീലത നിറഞ്ഞ ചിത്രങ്ങളോ പോസ്റ്ററുകളോ പ്രദർശിപ്പിക്കരുതെന്ന കർശന നിയമമുണ്ട്.

ഇത്തരം സെക്സി പോസ്റ്ററുകൾ കടകളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നും ഇത് യുവാക്കളെ വഴിതെറ്റിക്കുമെന്നും ഇവർ വ്യക്തമാക്കി. ഇത്തരമൊരു പോസ്റ്റർ കടയുടെ മുന്നിൽ വച്ചതിന് കട ഉടമക്കെതിരെ കൗൺസിൽ പിഴയും ഈടാക്കി.  

Your Rating: