Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാർ ദീപിക പദുക്കോണ് കൊടുത്ത പണി

akshay-kuamr-deepika

കഴിഞ്ഞ ദിവസമാണ് ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലിനൊപ്പം നിൽക്കുന്നൊരു ചിത്രം ദീപിക തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. വിൻ ഡീസൽ എന്ന വിശേഷണം കൊടുത്ത ചിത്രത്തിൽ പക്ഷേ ഡീസലിന്റെ മുഖം വ്യക്തമല്ലായിരുന്നു.

ഫോട്ടോ ഫേസ്ബുക്കിൽ വൈറലായി മാറുകയും ചെയ്തു. അതിനിടെ ദീപികയെ പരിഹസിച്ച് അക്ഷയ് കുമാർ രംഗത്തെത്തി. താരം ഒറ്റയ്ക്കല്ല. അഭിഷേക് ബച്ചനും റിദേഷ് ദേശ്മുഖും കൂട്ടിനുണ്ട്. ദീപിക പോസ്റ്റ് ചെയ്ത അതേ രീതിയിലാണ് മൂവരും മറ്റൊരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വിൻ ഡീസൽ ദീപികക്കൊപ്പം തിരക്കായതു കൊണ്ട് ഞങ്ങൾ ഹൗസ്ഫുൾ 3 യ്ക്ക് വേണ്ടി വിൻ പെട്രോളിനൊപ്പമാണ് ഉള്ളത്. ഇതായിരുന്നു അക്ഷയ് കുമാർ ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ട്.

അതിനിടെ ദീപിക തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ഇരിക്കുകയാണ്. ഹോളിവുഡിലെ ഹിറ്റ് സിനിമയായ XXX ന്റെ മൂന്നാം പതിപ്പിലാകും താരം വിൻ ഡീസലിനൊപ്പം എത്തുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.