Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്നെ പരിഹസിച്ച നടി നീതുവിന് ചുട്ടമറുപടിയുമായി ആലിയ

alia-neethu

ആലിയ ഭട്ട് പ്രധാനവേഷത്തിലെത്തുന്ന ഉഡ്ത പഞ്ചാബ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുടെ കഥയാണ് ചിത്രം പറയുന്നത്. ബീഹാറിലെ കുടിയേറ്റക്കാരിയായി ആലിയയും എത്തുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ കണ്ട ശേഷം ആലിയയുടെ അഭിനയത്തെ വിമര്‍ശിച്ച് നടി നീതു ചന്ദ്ര രംഗത്തെത്തിയിരുന്നു.

പഞ്ചാബിലെ ജനതയെ ചിത്രത്തില്‍ നല്ല രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് വിമര്‍ശനം. ആലിയയുടെ കഥാപാത്രം ഒട്ടും യോജിക്കുന്നില്ലെന്നും വിമർശിക്കുകയുണ്ടായി.

ഇതിന് ആലിയയുടെ മറുപടി ഇങ്ങനെ...‘ഒരു ട്രെയിലർ കണ്ടിട്ട് എങ്ങനെയാണ് സിനിമയെ വിമർശിക്കുക. അത്തരം വിലയിരുത്തലുകൾ ശരിയാകണമെന്നില്ല. ഇത്തരം പരാമര്‍ശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. സിനിമ മുഴുവനായി കണ്ടതിനുശേഷം പ്രതികരിക്കുന്നതിനേ ന്യായീകരിക്കാനാകും. എന്നാൽ ഇതിനോടൊക്കെ എന്ത് പ്രതികരിക്കാൻ. ആലിയ പറയുന്നു.

അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ നായകനാകുന്നു. കരീന കപൂർ ആണ് മറ്റൊരു നായിക.

Your Rating: