Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബാസും മലൈകയും വിവാഹമോചിതരാകുന്നു?

malaika-arbaz

ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തറിന്റെയും അധുനാ അക്തറിന്റെയും വേര്‍പിരിയലിനു പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ച് മറ്റൊരു താരകുടുംബംകൂടി വിവാഹമോചനത്തിനൊരുങ്ങുകയാണ്. സൽമാന്‍ ഖാന്റെ സഹോദരുനും ബോളിവുഡ് താരവുമായ അര്‍ബാസ് ഖാനും നടി മലൈക അറോറയുമാണ് പിരിയാനൊരുങ്ങുന്നത്.

പതിനേഴ് വർഷം നീണ്ട ബന്ധം തുടരാനാവില്ലെന്നും വിവാഹമോചനവുമായി ഇരുവരും മുന്നോട്ട് പോകാൻ ഒരുങ്ങുന്നുവെന്നുമാണ് റിപ്പോർട്ട്. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര മാസിക റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മലൈക അറോറ മാസങ്ങളായി സ്വന്തം വസതിയിലാണ് താമസം. 1998ലാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി താരദമ്പതികൾ ഒരുമിച്ച് ചെയ്തുവന്നിരുന്ന ടെലിവിഷന്‍ ഷോ അവസാനിപ്പിച്ചിരുന്നു. ചിത്രീകരണത്തിന്റെ സമയത്തും മറ്റും ഇരുവരും വേറെ വേറെ റൂമുകളിലാണ് താമസിച്ചുകൊണ്ടിരുന്നത്. മാത്രമല്ല പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ഇപ്പോൾ അർബാസ് ഒറ്റയ്ക്കാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. അതേസമയം മലൈക ഒരു വിദേശ വ്യവസായിയുമായി പ്രണയത്തിലാണെന്നും ബോളിവുഡില്‍ ഗോസിപ്പ് ഉണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.