Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

anurag-dulquer

ദുൽക്കർ ചിത്രമായ കമ്മട്ടിപാടത്തെ പുകഴ്ത്തി പ്രശസ്ത ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ്. ചിത്രം മാത്രമല്ല സിനിമയിലെ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആദ്യം കമ്മടിപ്പട്ടം എന്ന് തെറ്റായി ട്വീറ്റ് ചെയ്ത കശ്യപ് പിന്നീട് അത് തിരുത്തി കമ്മട്ടിപ്പാടം എന്ന് തന്നെ ട്വീറ്റ് ചെയ്തു. ദേവ് ഡി, ഗാങ്‌സ് ഓഫ് വസൈപൂര്‍, ബോംബെ വെല്‍വറ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും നിർമാതാവുമാണ് അനുരാഗ് കാശ്യപ്.

അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ക്ക് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അനുരാഗ് നിർമിച്ച് രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഉട്ത പഞ്ചാബ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു.  

Your Rating: