Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലി കഴിഞ്ഞാൽ അനുഷ്കയ്ക്ക് ഇഷ്ടം ഈ താരത്തെ !

anushka-virat ഡിവില്ലിയേഴ്സ്,വിരാട്, അനുഷ്ക

ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രണയബന്ധം നാട്ടിലെങ്ങും പാട്ടാണ്. ഇവരെപ്പോൾ വിവാഹിതരാകും എന്നു നോക്കി ഇരിക്കുകയാണ് രണ്ടുകൂട്ടരുെടയും ആരാധകർ.

ഇതിനിടെ ട്വിറ്ററിൽ അനുഷ്കയ്ക്ക് ആറ് മില്യൺ ഫോളോവേഴ്സ് ആയിരിക്കുന്നു. ഈ സന്തോഷം പങ്കുവച്ച് കൊണ്ട് ആരാധകരുമായി അൽപനേരം താരം സംവദിക്കുകയും ചെയ്തു. വിരാടുമായി ശരിക്കും പ്രണയമുണ്ടോ? എന്നാണ് നിങ്ങളുടെ വിവാഹം എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് അനുഷ്കയ്ക്ക് നേരിടേണ്ടി വന്നത്.

എന്നാൽ രസകരമായ ചിലചോദ്യങ്ങൾ അനുഷ്ക മറുപടി നൽകി. വിരാട് കോഹ്‌ലിയല്ലാതെ അനുഷ്കയുടെ ഇഷ്ടക്രിക്കറ്റ് താരം ആരെന്നായിരുന്നു ഒരു ചോദ്യം. ഏവരെയും ഞെട്ടിച്ചുകൊണ്ട് അനുഷ്ക തന്റെ ഇഷ്ടതാരത്തിന്റെ പേരുവെളിപ്പെടുത്തി.

സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ് ആണ് അനുഷ്കയുടെ ഇഷ്ടക്രിക്കറ്റ് താരം.

മാത്രമല്ല ക്രിക്കറ്റിനേക്കാൾ തനിക്ക് താൽപര്യം ടെന്നീസ് ആണെന്നും അനുഷ്ക പറയുന്നു.