Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്രീദിയുമായി ലൈംഗികബന്ധ ആരോപണം; നടിയ്ക്ക് വധഭീഷണി

arshi-afridi

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ബോളിവുഡ് നടി അര്‍ഷി ഖാന് ഭീഷണി. അഫ്രീദിയുടെ തന്നെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ ആരാധകരാണ് നടിയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നും ഭീഷണി വന്നതായി അര്‍ഷി പറയുന്നു. ഭീഷണിക്കെതിരെ നടി ഭോപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

‍ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദവെളിപ്പെടുത്തല്‍. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് 9 ലെ മത്സരാര്‍ഥിയാണ് അര്‍ഷി. എന്തും വിവാദമാക്കി പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ അടവാണ് ഇതെന്നും ചിലര്‍ പറയുന്നു.

അഫ്രീദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നടിയുടെ അടവാണെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദ് ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയാണ് അര്‍ഷി ഖാന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.