Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരങ്ങള്‍ കുറഞ്ഞു; ബോളിവുഡ് നടി ആത്മഹത്യചെയ്തു

shikha-joshy

ബോളിവുഡ് നടി ശിഖ ജോഷിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. സിനിമയില്‍ അവസം കുറഞ്ഞതിലുള്ള നിരാശമൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

വെസ്റ്റ് അന്ധേരിയിലെ ന്യൂ മദാ കോളനിയില്‍ സുഹൃത്തിനൊപ്പമായിരുന്നു ശിഖ താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച വൈകിട്ട് കുളിക്കാനെന്നു പറഞ്ഞ് ബാത്‌റൂമില്‍ കയറിയ ശിഖ ഏറെനേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ആയിരുന്നു ശിഖ അപ്പോള്‍.

സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശിഖ സുഹൃത്തിനോട് സംസാരിച്ചിരുന്നതായി വെര്‍സോവ പോലീസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രനാഥ് പവാര്‍ പറഞ്ഞു. അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞതിലുള്ള വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ശിഖ സുഹൃത്തിനോട് പറഞ്ഞത്.

2002ല്‍ പുറത്തിറങ്ങിയ ബിഎ പാസ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. പിന്നീട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം തേടി നടന്നെങ്കിലും മുഖം കാണിക്കാനായില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.