Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധൂം 4ൽ വില്ലനായി പ്രഭാസ് ?

prabhas-hrithik

ബാഹുബലിയുടെ വിജയം പ്രഭാസിനെ ബോളിവുഡിലും അറിയപ്പെടുന്ന താരമാക്കി മാറ്റിയിരുന്നു. സിനിമയുടെ ഹിന്ദി പതിപ്പും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ പ്രഭാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാർത്ത. യാഷ് രാജ് ഫിലിംസിന്റെ സൂപ്പർഹിറ്റ് സീരീസായ ധൂം 4ൽ പ്രഭാസും എത്തുന്നു എന്നതാണ് പുതിയ വാർത്ത.

സിനിമയുടെ സംവിധായകനായ വിജയ് കൃഷ്ണ ആചാര്യ താരത്തെ സമീപിച്ചതായും കേൾക്കുന്നു. സിനിമയിൽ വില്ലൻ വേഷത്തിൽ തന്നെയാകും പ്രഭാസ് എത്തുക.

നേരത്തെ ചിത്രത്തിൽ അമിതാഭ് ബച്ചനും ഹൃതിക് റോഷനും ചിത്രത്തിലുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് പറയുകയുണ്ടായി.

ചിത്രത്തിൽ ബച്ചൻ സീനിയറും ജുണിയറും മുഖാമുഖം വരുന്ന രംഗങ്ങളും ഉണ്ടെന്നാണ് അറിയുന്നത്. മറ്റ് വിശദ വിവരങ്ങൾ നിർമാതാവായ ആദിത്യ ചോപ്ര വെളിപ്പെടുത്താൻ തയാറായിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.